അഡാർ ലൗവിലെ സ്നേഹ മിസായി എത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് റോഷ്ന ആൻ റോയ്. അടുത്ത കാലത്താണ് റോഷ്നയും തിരക്കഥാകൃത്തായ കിച്ചു ടെല്ലസും വിവാഹിതരായത്. ഇവരുടെ വിവാഹവാർത്തകൾ സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയിരുന്നു. അടുത്തിടെ ഒരു മാദ്ധ്യമത്തിന്റെ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. അവതാരക താരത്തോട് ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ക്രഷ് ടോവിനോയാണെന്ന് താരം പറയുന്നുണ്ട്. അപ്പോൾ, 'ടോവിനോയോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യും.." എന്ന അവതാരകയുടെ ചോദ്യത്തിനുള്ള റോഷ്നയുടെ മറുപടിയാണ് ചർച്ചയായത്. 'അത് ടോവിനോയ്ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ" എന്നായിരുന്നു താരത്തിന്റെ മറുപടി. അപ്രതീക്ഷിതമായ ഈ ഉത്തരം കേട്ട് അവതാരക ആദ്യംഅമ്പരന്നെങ്കിലും പിന്നീട് ഇരുവരും പൊട്ടിച്ചിരിച്ചു. ഗ്ലാമറസ് റോളുകളിൽ അഭിനയിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് തയ്യാറല്ല എന്നായിരുന്നു നടിയുടെ മറുപടി. പക്ഷേ, ലിപ്ലോക്ക് രംഗങ്ങൾ അഭിനയിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടാൽ അത് ചെയ്യാൻ തയ്യാറാണെന്നും താരം വ്യക്തമാക്കി. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് കിച്ചു.