bevq

തിരുവനന്തപുരം: ബാറുകൾ തുറന്നതോടെ ബെവ്ക്യൂ ആപ്പ് ആവശ്യമില്ലെന്ന് എക്സൈസ് വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബെവ് ക്യൂ ആപ്പ് പിൻവലിച്ചേക്കും.

കഴിഞ്ഞ മാസം 24 മുതൽ ബാറുകളിലെ പാഴ്‌സൽ വിൽപ്പന ഒഴിവാക്കിയിരുന്നു. അതോടെ ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുങ്ങുകയും ചെയ്തു.

അതേസമയം, ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിറുത്തണമെന്ന് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സർക്കാരിന് കത്ത് നൽകി. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവർക്കായി ആപ്പ് നിലനിറുത്തണമെന്നും ഇവർക്കായി പ്രത്യേക കൗണ്ടർ ഒരുക്കണമെന്നും തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നും കമ്പനിയുടെ കത്തിൽ പറയുന്നു.