rebuild-kerala-

 റീബിൽഡ് കേരള ഇനിഷ്യേറ്രീവിന്റെ ഭാഗമായി ലോകബാങ്ക്, ജർമ്മൻ ബാങ്ക് എന്നിവയിൽ നിന്നു പണം സമാഹരിച്ചു. 11 വകുപ്പുകൾക്ക് കീഴിൽ 6679.2 കോടി രൂപയുടെ ഭരണാനുമതിയായി

 വിഴിഞ്ഞം തുറമുഖ പ്രവർത്തനങ്ങൾക്കായുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തു. ഉരു അറ്രകുറ്റപണിക്ക് കൊല്ലത്തെ മെക്കാനിക്കൽ എൻജിനീയറിംഗ് വർക്ക് ഷോപ്പ് നവീകരിക്കും. ഭാവിയിൽ ഇവിടെ ഷിപ്പ് റിപ്പയറിംഗ്

 തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ 6.5 ലക്ഷം തെരുവുവിളക്കുകൾ എൽ.ഇ.ഡി വിളക്കുകളാക്കും

 2021-22ൽ റോറോ സർവീസും ആംഫിബിയസ് വാട്ടർ ബസും ആരംഭിക്കും

 ദേശീയ ജലപാതകളിലൂടെ ബാ‌ർജ് സർവീസും കൂടുതൽ സൗരോർജ ബോട്ടുകളും

 കടലിലെ പ്ലാസ്റ്രിക് കൂമ്പാരം കുറയ്ക്കുന്നതിനുളള ശുചിത്വ സാഗരം കൂടുതൽ തുറമുഖങ്ങളിലേക്ക്

 അഴീക്കൽ തുറമുഖം വികസിപ്പിക്കും. ഇവിടെ മണൽ ശുദ്ധീകരണ പ്ലാന്റ്

തദ്ദേശ സ്വയംഭരണം

 സംസ്ഥാനത്തെ ഒന്നൊഴികെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ.എസ്.ഒ സർട്ടിഫിക്കറ്ര് കിട്ടി

 ഇന്റഗ്രേറ്രഡ് ലോക്കൽ ഗവ. മാനേജ്മെന്റ് സിസ്റ്രം തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കി.

 49 ലക്ഷം ഗുണഭോക്താക്കൾക്ക് സാമൂഹ്യ പെൻഷൻ സോഫ്റ്ര് വെയറിലൂടെ

 559 തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വപദവി

 പൊതുകുളങ്ങളിൽ മത്സ്യകൃഷി, ഒരു കോടി ഫലവൃക്ഷത്തൈ നടീൽ, പാൽ സംസ്കരണ പദ്ധതി