വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിൽ ഇ- ഹെൽത്ത് ആശുപത്രി സംവിധാനം ആരംഭിച്ചു. ഒറ്റ യുണീക്ക് ഹോസ്പിറ്റൽ തിരിച്ചറിയൽ നമ്പരിലൂടെ രോഗിയുടെ പൂർണ ചികിത്സാ വിവരങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷീലകുമാരി അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ നിജു എം.എൽ പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ അശ്വതി.ആർ.എസ്, അസീനാ ബീവി, സുഹ്റാ സലീം, മുത്തിപ്പാറ ശ്രീകണ്ഠൻ നായർ, പുല്ലമ്പാറ ദിലീപ്, റാണി സുനിൽ, നസീർ അബൂബക്കർ, പേരുമല ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ വിജയ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.