മുടപുരം: തിരുവനന്തപുരം ജില്ലയിൽ ആദ്യമായി നെൽക്കൃഷിയിൽ മാതൃകപരമായി ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന് കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വലിയചിറ പാടശേഖരത്തിൽ തുടക്കം കുറിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വ്യാഴാഴ്ച ഉദ്‌ഘാടനം ചെയ്തു. വെള്ളനാട് മിത്രാനികേതൻ സീനിയർ സയന്റിസ്റ്റ് ബിജു ജോൺ സാം പദ്ധതി വിശദീകരിച്ചു. എൻജിനീയറിംഗ് വിഭാഗം മേധാവി ചിത്ര, അഗ്രോണോമി വിഭാഗത്തിലെ ജ്യോതി എന്നിവരാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.സമ്മേളനത്തിന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ .എസ്.
അംബിക, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ , ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സന്തോഷ് , വാർഡ് മെമ്പർ രജിത , മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ മറ്റ് ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ,ആറ്റിങ്ങൽ ബ്ലോക്ക് കൃഷി അസി.ഡയറക്ടർ നൗഷാദ്. എ , വലിയച്ചിറ പാടശേഖര സമിതി പ്രസിഡന്റ് ഷഫീക്, തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിക്ക് പിന്തുണ നൽകിയ വലിയച്ചിറ പാടശേഖര സമിതി സെക്രട്ടറി അസീസിനെ ജില്ലാ കൃഷി ഓഫീസർ ജോർജ്ജ് അലക്സാൻഡർ പൊന്നാട അണിയിച്ചു . കിഴുവിലം കൃഷി ഓഫീസർ അഭിത .ജി , കൃഷി ഭവൻ ജീവനക്കാരായ ഷമീന ബീവി , ബിനുഷ എന്നിവർ പങ്കെടുത്തു.
കിഴുവിലം കൃഷി ഭവനും വെള്ളനാട് മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.