തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ദേവസ്വം ട്രിബ്യൂണൽ രൂപീകരിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. ഇതിനായി ബിൽ അവതരിപ്പിക്കും.
ഭൂരഹിതരായ കുടുംബങ്ങൾക്ക് 2021-22ൽ ഇരുപതിനായിരം പട്ടയങ്ങൾ വിതരണം ചെയ്യും. ഭവനരഹിതരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സുകൃതം ഭവനപദ്ധതി തുടങ്ങും. വലിയ ദുരന്തങ്ങൾ നേരിടാൻ പുതിയ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും.
2020-21ൽ നിർമ്മിത ബുദ്ധി പദ്ധതികൾ പൊലീസ് വകുപ്പിൽ ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും സൈബർ സെക്യൂരിറ്റി സെന്ററും വെർച്വൽ പൊലീസ് സ്റ്റേഷനും തുടങ്ങും.
തലസ്ഥാനത്ത് യുവ ഐ.എ.എസ് ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സ് നിയമിക്കും.