ss

തിരുവനന്തപുരം : ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്രിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ശബരിഗിരി രചിച്ച് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ചിറകടിയൊച്ചകൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം എൻ.കെ. പ്രേമചന്ദ്രൻ എം.പി അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജുവിന് ആദ്യപ്രതി നൽകി നിർവഹിച്ചു. അഞ്ചൽ ശബരിഗിരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുഗതകുമാരി അനുസ്മരണവും സുഗതകുമാരി ഓർമ്മമരം നടീലും, സുഗതകുമാരിയുടെ ഓർമ്മയ്ക്കായി 150 കശുമാവിൻ തൈ വിതരണവും നടന്നു. അനീഷ് കെ. അയിലറ സ്വാഗതം പറഞ്ഞു. ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തുളസി കോട്ടുക്കൽ, ഡോ. കെ.വി. തോമസ്‌ കുട്ടി, മാത്ര രവി, ബൃന്ദ, അരുൺ ദിവാകർ, ഡോ. ശബരീഷ് ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

caption ഡോ. വി.കെ. ജയകുമാർ ശബരിഗിരി രചിച്ച് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ചിറകടിയൊച്ചകൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം എൻ.കെ. പ്രേമചന്ദ്രൻ എം.പി, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജുവിന് ആദ്യപ്രതി നൽകി നിർവഹിക്കുന്നു