mullappally-ramachandran

തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളെ പ്രീണിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഗവർണർ നിയമസഭയിൽ നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പൊള്ളയായ അവകാശവാദങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പൂർണമായും വഞ്ചിച്ച സർക്കാരാണിത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി വിശ്വാസ്യത തകർത്തു. പിൻവാതിൽ വഴി സി.പി.എമ്മുകാരെ നിയമിക്കുന്ന സർക്കാരാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന കല്ലുവച്ച നുണ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇത് പരിഹാസ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടെന്ന് വരുമെന്നിരിക്കെ അനധികൃതമായി നിയമനം നേടിയ സി.പി.എം അനുഭാവികളെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സർക്കാർ. ആരോപണ വിധേയനായ സ്‌പീക്കറെ സഭാസമ്മേളനം നിയന്ത്രിക്കാൻ അനുവദിച്ച നടപടി സഭയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.