തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായി കോലിയക്കോട് എൻ. കൃഷ്ണൻ നായർ ചുമതലയേറ്റു. യൂണിയൻ ആസ്ഥാനത്തു നടന്ന പ്രഥമ ഭരണസമിതി യോഗമാണ് ഏകകണ്‌ഠേന ചെയർമാനെ തിരഞ്ഞെടുത്തത്. നിലവിൽ സംസ്ഥാന സഹകരണ യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറാണ്. ദേശീയ സഹകരണ യൂണിയൻ ഗവേണിംഗ് കൗൺസിൽ അംഗവും കർഷക സംഘം നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ഇന്ന് ചുമതലയേറ്റ മറ്റ് ഭരണസമിതി അംഗങ്ങൾ: കെ. രാജഗോപാൽ, പി.ജെ. അജയകുമാർ, എ.ഡി. കുഞ്ഞച്ചൻ, കെ.എം. രാധാകൃഷ്ണൻ, വി.എം. ശശി, എസ്. സാബു, വി.വി. സഹദേവൻ, ഇ.എൻ. രവീന്ദ്രൻ, എൻ.കെ. രാമചന്ദ്രൻ, വി.വി. ബേബി.
അപ്പക്സ് സഹകരണസംഘങ്ങളുടെ വിഭാഗം: അഡ്വ. എൻ. സായികുമാർ, എം. പത്മനാഭൻ, സഹകരണ സ്ഥാപന ജീവനക്കാരുടെ പ്രതിനിധി: പി.ജി. ഗോപകുമാർ, വനിതാ വിഭാഗം: ലളിത ചന്ദ്രശേഖരൻ, പട്ടികജാതി /പട്ടികവർഗ വിഭാഗം: ബി. വിദ്യാധരൻ കാണി. സർക്കാർ നോമിനികൾ: കെ.കെ. നാരായണൻ, കെ.എം. ഉഷ.