arif-khan

തിരുവനന്തപുരം: മികച്ച പ്രവർത്തനങ്ങൾക്ക് സർക്കാരിന് കിട്ടിയ ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും നയപ്രഖ്യാപനത്തിൽ അക്കമിട്ട് നിരത്തി. നീതി ആയോഗിന്റെ സുസ്ഥിരവികസനത്തിനുള്ള ദേശീയ അംഗീകാരം. ദേശീയ പബ്ളിക് അഫയേഴ്സ് ഇൻഡക്സിൽ തുടർച്ചായ മൂന്നാം വർഷവും കേരളം മുന്നിൽ. കൊവിഡ് പ്രതിരോധത്തിന് ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ. മാതൃശിശു മരണനിരക്ക് കുറഞ്ഞതിന് പ്രധാനമന്ത്രിയുടെ സുരക്ഷിത് മാതൃത്വ അഭിയാൻ അവാർഡ്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് നിലവാരമുള്ള ഫാമിലി ഹെൽത്ത് സെന്ററുകളിൽ പന്ത്രണ്ടെണ്ണവും സംസ്ഥാനത്ത്. 55 ഫാമിലി ഹെൽത്ത് സെന്ററുകൾക്ക് എൻ.ക്യു.എ.എസ് അക്രഡിറ്റേഷൻ. എംപവർമെന്റ് ഒഫ് ദ ഡിഫറന്റ്ലി ഏബിൾഡ് ദേശീയ അവാർഡ്. എൻ.എച്ച്. എഫ്.ഡി.സി.യുടെ മികച്ച ചാനലൈസിംഗ് ഏജൻസി പുരസ്കാരം ഹാൻഡികാപ്ഡ് വെൽഫയർ കോർപറേഷന്. ഉത്തരവാദിത്വ ടൂറിസം മിഷന് വേൾഡ് ട്രാവൽ മാർക്കറ്റ്, ഏഷ്യ പസഫിക് ട്രാവൽ അസോസിയേഷൻ പുരസ്കാരം. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള നീതി ആയോഗ് അംഗീകാരവും കേരളത്തിന്.