jan09a

ആറ്റിങ്ങൽ: കാണിക്ക വഞ്ചി തകർത്ത് മോഷണം നടത്തിയ കേസിലെ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം നൈനാംകോണം മുനീർ മൻസിലിൽ സാജർ( 30),​ കല്ലമ്പലം വെട്ടിമൺകോണം കാട്ടിൽ പുത്തൻവീട്ടിൽ ശ്രീകുമാർ (42)​ എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ എ.സി.എ.സി നഗറിലെ ഇറട്ടപ്പന മാൻനട ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിക്കുന്ന ശബ്ദം കേട്ട് ഉണർന്ന സമീപവാസി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ സാജർ പിടിയിലായി. വിവരമറിഞ്ഞെത്തിയ പൊലീസിന് ഇയാളെ നാട്ടുകാർ കൈമാറി. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ശ്രീകുമാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടന്ന് അയാളെയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ പൊളിച്ച കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.