തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിലെ 19 സോണുകളിലേയും കൊങ്കൺറെയിൽവേയിലേയും ഏഴ് നിർമ്മാണ യൂണിറ്റുകളിലേയും ജീവനക്കാരുടെ പൊതുവേദിയായ ഒാൾ ഇന്ത്യ റെയിൽവേമെൻ ഫെഡറേഷൻ പ്രസിഡന്റായി ഡോ. എൻ. കണ്ണയ്യയെ തിരഞ്ഞെടുത്തു. 57 വർഷത്തിന് ശേഷമാണ് ദക്ഷിണേന്ത്യയിൽ നിന്നൊരു നേതാവ് ഇൗ പദവിയിലെത്തുന്നത്. ജയപ്രകാശ് നാരായണൻ, മധുദന്തവതെ, വി.വി. ഗിരി, ജോർജ്ജ്ഫെർണാണ്ടസ് തുടങ്ങിയവർ വഹിച്ചിട്ടുള്ള പദവിയാണിത്. നിലവിൽ സതേൺറെയിൽവേ മസ്ദൂർ യൂണിയൻ ജനറൽ സെക്രട്ടറിയാണ് ഡോ. കണ്ണയ്യ.