കൊച്ചി:നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന 2.2 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇടപ്പള്ളി എയിംസിന് സമീപം ചക്കുങ്കൽ വീട്ടിൽ ഷാരോൺ (24),പോണേക്കര കൂടാനപ്പറമ്പ് റോഡ് കവലക്കൽ വീട്ടിൽ ജോൺ ജോസഫ് (25) എന്നിവരാണ് പാലാരിവട്ടം ഒബ്റോൺമാൾ പരിസരത്തു വച്ച് വില്പന നടത്തുന്നതിനിടയിൽ പിടിയിലായത്.
യുവാക്കൾ ബംഗളൂരുവിൽ നിന്നും ഇടനിലക്കാർവഴി കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിൽ വില്പന നടത്തുുകയായിരുന്നു.കൊച്ചി സിറ്റി കമ്മീഷണർ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാപൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്കറെയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് അസി.കമ്മീഷണർ അബ്ദുൾസലാം , എസ്. ഐമാരായ ജോസഫ് സാജൻ, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.