tv-award

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണം ഇന്ന് വൈകിട്ട് ആറിന് അയ്യങ്കാളി ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കഥ, കഥേതരം, രചനാ വിഭാഗങ്ങളിലായി 53 പേർ അവാർഡുകൾ ഏറ്റുവാങ്ങും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡ് ജേതാക്കൾക്കും പ്രത്യേക ക്ഷണിതാക്കൾക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നല്‍കി ടെലിവിഷൻ അവാർഡ് ബുക്ക് പ്രകാശനം ചെയ്യും.