yuvamorcha-march

തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു പുറപ്പെട്ട മാർച്ച് തടയാൻ നിയമസഭയിലേക്കുള്ള റോഡിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇവ മറിച്ചിടാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ നടത്തിയ ജലപീരങ്കിയിൽ ഒരാൾക്ക് പരിക്കേറ്റു.

സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്‌ഘാടനം ചെയ്തു.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, ആർ.സജിത്ത്, വിഷ്‌ണു പട്ടത്താനം,ഹരീഷ്, ചന്ദ്രകിരൺ എന്നിവർ സംസാരിച്ചു. രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

സഭാകവാടത്തിൽ തള്ളിക്കയറാൻ

ശ്രമം, പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം : സ്പീക്കർ പി.ശ്രീരാമകൃഷന്റെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടിക്കൽ ഹരി, അനീഷ്, പ്രവീൺ, പ്രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തിയതിന് പിന്നാലെയാണ് സംഭവം.പി.എം.ജിയിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം ഒളിച്ചു നിന്ന രണ്ടുപേർ പ്രധാന കവാടത്തിലേക്ക് ഓടിക്കയറി. പിന്നാലെ എതിർവശത്തുനിന്നു മറ്റുരണ്ടുപേരും എത്തി. പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി.