chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള പര്യടനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയാറെടുക്കുന്നു.

ഫെബ്രുവരിയിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് നീക്കം. പര്യടനത്തിന്റെ രൂപരേഖ 11ന് ചേരുന്ന യു.ഡി.എഫ് യോഗം ചർച്ച ചെയ്ത് തീരുമാനിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ വെളിച്ചത്തിൽ സാമൂഹ്യ, സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ഇടപെടലുകൾക്കും കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങൾ തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്.