നെടുമങ്ങാട്:കേന്ദ്ര ഗവൺമെന്റ് പാസാക്കിയെ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ സമരം നയിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വട്ടപ്പാറ മണ്ഡലം കോൺഗ്രസ് -ഐ.എൻ.ടി.യു.സി കമ്മിറ്റികൾ ചേർന്ന് നടത്തിയ സായാഹ്ന ധർണ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് വട്ടപ്പാറ മണ്ഡലം പ്രസിഡന്റ് മരുതൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ,ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു,യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ,കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ,യൂത്ത് കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺരാജൻ, ബാബുരാജ്, ചെന്തുപ്പൂര് സനൽ,മൊട്ടമൂട് പുഷ്പാംഗദൻ,വരുൺ,നോബിൾ,ഷീബ,വട്ടപ്പാറ ഓമന തുടങ്ങിയവർ പ്രസംഗിച്ചു.