film-roll

തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി തിയേറ്ററുകൾ സിനിമാ പ്രദർശനത്തിന് സജ്ജമായി. വിജയ്‌യുടെ തമിഴ് ചിത്രം മാസ്റ്റർ കേരളത്തിലും റലീസ് ചെയ്യാൻ തീരുമാനിച്ചാൽ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകൾ നൽകുമെന്ന് എം.ഡി ആശ അനിൽ പറഞ്ഞു.

വിതരണക്കാർ സിനിമ നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കെ.എസ്.എഫ്.ഡി.സി പാക്കേജിൽ നിർമ്മിച്ച ചിത്രങ്ങളും പഴയ ചിത്രങ്ങളുമായി അടുത്ത ആഴ്ച പ്രദർശനം ആരംഭിക്കാൻ ആലോചനയുണ്ട്.

നിശാഗന്ധിയിൽ ഞായറാഴ്ച മുതൽ വൈകിട്ട് ആറരയ്ക്ക് സിനിമാ പ്രദ‌‌ർശനമുണ്ടാകും. ആദ്യ ദിവസങ്ങളിൽ ത്രിഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ പ്രദർശിപ്പിക്കും. 200 പേർക്കാണ് പ്രവേശനം. 100 രൂപയാണ് ടിക്കറ്റ് നിരക്ക്