1. വീട്ടിൽ പട്ടിയെ വളർത്തരുത്
2. ആവശ്യമെങ്കിൽ ഫോൺ സൈലന്റിൽ ഇടാം. ഒരിക്കലും ഫോൺ സ്വിച്ച് ഓഫ് ചെയ്തുവക്കരുത്!
3. ആരു വിളിച്ചാലും ഫോൺ എടുക്കണം.
4. ആരെങ്കിലും അന്വേഷിച്ചതായി അറിഞ്ഞാൽ അത് എന്തിനാണെന്ന് അന്വേഷിച്ചിട്ടേ അന്ന് ഉറങ്ങാൻ കിടക്കാവൂ.
5. നിങ്ങൾ വാർഡിലെ ബഹുജനങ്ങളുടെ ഭാഗമായി മാറണം.
6. വോട്ടർമാരുടെ പ്രതീക്ഷയായി ജീവിക്കണം.
7. നന്മയുടെ പ്രതീകമായി മാറണം.
8. ഒരിക്കലും വർഗീയതയ്ക്കും മതമൗലികവാദത്തിനും കീഴടങ്ങരുത്!
9. സർവോപരി സ്വജനപക്ഷപാതം ലവലേശം അരുത്.
10. വാർഡിലെ ആവശ്യങ്ങൾക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ എടുക്കുന്ന തീരുമാനം നമ്പറും തീയതിയും സഹിതം സ്വന്തം ഡയറിയിൽ എഴുതി സൂക്ഷിക്കണം.
11. വാർഡിൽ നടപ്പാക്കുന്ന ഓരോ ക്ഷേമപദ്ധതികളും വികസന പദ്ധതികളും കമ്മിറ്റി തീരുമാനം നമ്പറും തീയതിയും സഹിതം കുറിച്ചിടണം.
12. ആനുകൂല്യങ്ങൾ നൽകുന്നവരുടെ ലിസ്റ്റും സൂക്ഷിക്കണം.
13. പഞ്ചായത്ത് മെമ്പർ ജനങ്ങളുടെ സേവകൻ ആണെന്ന ഓർമ്മ എപ്പോഴും മനസിൽ സൂക്ഷിക്കണം.
14. പഞ്ചായത്ത് ഓഫീസിലും മറ്റ് സർക്കാർ ഓഫീസുകളിലും എത്തുമ്പോൾ.
മെമ്പർ എന്തോ വലിയ സംഭവമാണെന്ന തോന്നൽ മനസിലുണ്ടാകരുത്.
15. എന്നാൽ ആവശ്യമുള്ള ഘട്ടങ്ങളിൽ തന്റേടത്തോടെ നിലപാട് കൈക്കൊള്ളണം.
16. ഏതെങ്കിലും ഒരു വിഷയം അറിയില്ലെങ്കിൽ അറിയാവുന്നവരോട് അന്വേഷിച്ചറിഞ്ഞിട്ടു പ്രതികരിക്കുന്നതായിരിക്കും നല്ലത്.
17. കഴിയുന്നതും സെക്രട്ടറിയടക്കം ഉള്ള ഉദ്യോഗസ്ഥരോട് നല്ല ബന്ധം സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
18.അതതു ജില്ലയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി, ഡി.ഡി.പി, പഞ്ചായത്ത് ഡയറക്ടറേറ്റ്, ചീഫ് വിജിലൻസ് ഓഫീസർ, ഫയർഫോഴ്സ്, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ നമ്പരുകൾ മുൻകൂറായി കരുതുക.
19. തൃശൂരെ മുളംകുന്നത്തുകാവിലുള്ള 'കില"യിൽ ട്രെയിനിംഗിന് പോകാൻ അവസരം കിട്ടിയാൽ ഒരു കാരണവശാലും പോകാതിരിക്കരുത്!
(മുൻ കടമ്പനാട് ഗ്രാമപഞ്ചായത്ത് മെമ്പറാണ് ലേഖകൻ
ഫോൺ: 9446912672)