തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ.ടി.ഐകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഒരു സമയം 50 ശതമാനം ട്രെയിനികൾക്ക് മാത്രമായിരിക്കും പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപനമേധാവിമാർ ഉറപ്പു വരുത്തണം. ഐ.ടി.ഐകളുടെ പ്രവർത്തനം സംബന്ധിച്ച മറ്റു ക്രമീകരണങ്ങൾക്കായി വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.