aa

കൂടെവിടെ എന്ന പത്മരാജൻ ചിത്രത്തിലെ രവി പുത്തൂരാനെ അവതരിപ്പിച്ച് റഹ്‌മാൻ പ്രേക്ഷക ഹൃദയങ്ങളിൽ കൂട് കൂട്ടിയിട്ട് മുപ്പത്തിയെട്ട് വർഷങ്ങളാകുന്നു.മലയാളത്തിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരുകാലത്ത് ആരാധകരെ സ്വന്തമാക്കിയ നടനായിരുന്നു റഹ്മാൻ.ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാണാമറയത്ത്, കണ്ടു കണ്ടറിഞ്ഞു, തമ്മിൽ തമ്മിൽ, വാർത്ത, എന്ന് നാഥന്റെ നിമ്മി, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, കരിയിലിക്കാറ്റുപോലെ... സൂപ്പർ താരങ്ങൾക്കൊപ്പം റഹ്‌മാൻ തുല്യപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ച എത്രയെത്ര ചിത്രങ്ങൾ.ഒരിടവേളയ്ക്ക് ശേഷം രാജമാണിക്യം, ബ്ളാക്ക്, മഹാസമുദ്രം എന്നീ സൂപ്പർ താരചിത്രങ്ങളിലൂടെത്തന്നെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ്.പുതുപുതു അർത്ഥങ്ങൾ, പുരിയാന പുതിർ, നീ പാതി നാൻ പാതി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ വിജയം എൺപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെതുടക്കത്തിലും തമിഴകത്തും 'റഹ്‌മാൻ കാലം" സൃഷ്ടി​ച്ചു.

ആഷി​ക്ക് അബു സംവി​ധാനം ചെയ്ത വൈറസി​ലാണ് റഹ്‌മാൻ മലയാളത്തി​ൽ ഒടുവി​ൽ അഭി​നയി​ച്ചത്. അതി​ഥി​ വേഷമായി​രുന്നു ആ ചി​ത്രത്തി​ൽ റഹ്‌മാന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തി​ലും തമി​ഴി​ലും തെലുങ്കി​ലുമായി​ ഒരുപി​ടി​ മി​കച്ച പ്രോജക്ടുകളുമായി​ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് റഹ്‌മാൻ.നവാഗതനായ ചാൾസ് ജോസഫ് സംവി​ധാനം ചെയ്യുന്ന ചി​ത്രത്തി​ലൂടെയാണ് മലയാളത്തി​ലേക്ക് റഹ്‌മാൻ വീണ്ടും വരുന്നത്. ജനുവരി​ അവസാനം കാശ്‌മീരി​ൽ ചി​ത്രീകരണമാരംഭി​ക്കുന്ന ഈ ചി​ത്രത്തി​ന്റെ ടൈറ്റി​ൽ പ്രഖ്യാപനം ഈയാഴ്ചയുണ്ടാകും.തമി​ഴി​ൽ മോഹൻരാജയുടെ സഹസംവി​ധായകനായ സുബ്ബുറാമി​ന്റെ ചി​ത്രമായി​രി​ക്കും ഈ വർഷം റഹ്‌മാന്റെ ആദ്യ റി​ലീസ്. റഹ്‌മാൻ മാസ് ഹീറോയായി​ വരുന്ന ചി​ത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ റി​ലീസ് ചെയ്യും.

ഹൈദരാബാദി​ൽ സമ്പത്ത് നന്ദി​ സംവി​ധാനം ചെയ്യുന്ന സീട്ടി​മാർ എന്ന ചി​ത്രത്തി​ൽ ഗോപി​ചന്ദി​നൊപ്പം അഭി​നയി​ച്ച് വന്നി​രുന്ന റഹ്‌മാൻ കഴി​ഞ്ഞ ദി​വസം മണി​രത്നത്തി​ന്റെ മൾട്ടി​ സ്റ്റാർ ചി​ത്രമായ പൊന്നി​യി​ൽ ശെൽവനി​ൽ ജോയി​ൻ ചെയ്തു. ഹൈദരാബാദി​ൽ തന്നെയാണ് പൊന്നി​യി​ൻ ശെൽവന്റെ പുതി​യ ഷെഡ്യൂൾ ചി​ത്രീകരണവും നടക്കുന്നത്.പൊന്നി​യി​ൻ ശെൽവന് വേണ്ടി​ മാസങ്ങളോളം റഹ്‌മാൻ കുതി​രസവാരി​യും വാൾപ്പയറ്റുമൊക്കെ അഭ്യസി​ച്ചി​രുന്നു.തമി​ഴി​ൽ അഹമ്മദി​ന്റെ സംവി​ധാനത്തി​ൽ ജയം രവി​, അർജുൻ എന്നി​വർക്കൊപ്പം ജനഗണമന, വി​ശാലി​നൊപ്പം തുപ്പരി​വാളൻ 2 എന്നീ ചിത്രങ്ങൾ റഹ്‌മാൻ പൂർത്തിയാക്കിക്കഴിഞ്ഞു.