gg

തിരുവനന്തപുരം: മണ്ണെടുക്കാനുള്ള അനുമതി വൈകുന്നതോടെ കഴക്കൂട്ടം - കാരോട് ബൈപാസിലെ മുക്കോല - കാരോട് ഭാഗത്തെ നിർമ്മാണം ഇഴയുന്നു. റോ‌‌ഡ് നിർമ്മാണത്തിനാവശ്യമായ മണ്ണ് ഖനനം ചെയ്‌തെടുക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുവാദം കിട്ടിയില്ലെന്ന് എൻ.എച്ച്.എ.ഐ അധികൃതർ പറഞ്ഞു. സ്ഥലമെടുപ്പുമായുള്ള ബന്ധപ്പെട്ട തർക്കങ്ങൾ ഇതുവരെ തീർന്നിട്ടില്ലെന്നതും പദ്ധതിയുടെ വേഗത കുറയ്‌ക്കുകയാണ്. ഏപ്രിൽ മാസത്തോടെ രണ്ടാംഘട്ട പണി പൂർത്തിയാക്കാനായിരുന്നു ദേശീയപാത അതോറിട്ടി ആലോചിച്ചിരുന്നത്. ഒന്നാംഘട്ടമായ കഴക്കൂട്ടം - മുക്കോല വരെയുള്ള റോഡിന്റെ ഉദ്ഘാടനം അടുത്തിടെ കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചിരുന്നു. പാതയുടെ ഭാഗമായി കാഞ്ഞിരംകുളത്ത് അണ്ടർപാസ് വേണമെന്ന നാട്ടുകാരുടെ ആവശ്യവും തർക്കത്തിലാണ്. സമീപത്ത് വേറെ അണ്ടർപാസുള്ളതിനാൽ ഇക്കാര്യം അതോറിട്ടിയുടെ പരിഗണനയിലില്ല. നേരത്തെ ഏറ്രെടുത്ത സ്ഥലത്തിന് ഉയർന്ന വില ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച 25ഓളം പേർക്ക് അനുകൂലമായ സമീപനം അടുത്തിടെ കോടതി സ്വീകരിച്ചിരുന്നു. നിർമ്മാണത്തിൽ നേരിടുന്ന പ്രധാന തടസം മണ്ണ് കിട്ടാത്തതാണെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. കാട്ടാക്കട, നെയ്യാറ്രിൻകര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് മണ്ണെടുക്കുന്നത്. തൊട്ടടുത്ത സ്ഥലമുടമകളുടെ അനുവാദം കൂടിയുണ്ടെങ്കിൽ മാത്രമേ മണ്ണെടുക്കാൻ കഴിയൂവെന്നാണ് നിയമമെന്ന് മൈനിംഗ് ആ‌ൻഡ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി. പൂർണമായും കോൺക്രീറ്ര് ചെയ്‌ത റോ‌‌ഡാണ് ഈ മേഖലയിൽ നിർമ്മിക്കുന്നത്. കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള പാതയിൽ ഇനി 16.3 കിലോമീറ്രറാണ് പൂർത്തിയാകാനുള്ളത്. ഇതിൽ തന്നെ അഞ്ചു കിലോമീറ്രർ മാത്രമേ റേ‌ാഡ് നിർമ്മിക്കാനുള്ളൂവെന്ന് ദേശീയപാത അതോറിട്ടി അധികൃതർ പറഞ്ഞു.

 കഴക്കൂട്ടം മുതൽ കാരോട് വരെ - 43 കിലോമീറ്രർ ദൂരം

 റോഡ് നിർമ്മിക്കാനുള്ളത് - 5 കിലോമീറ്രർ

 നിർമ്മാണം പൂർത്തിയാക്കാൻ

ഉദ്ദേശിച്ചത് - 2021 ഏപ്രിൽ