photo

തിരുവനന്തപുരം : ഡയാലിസിസ് ആവശ്യമായ 25 രോഗികൾക്കും ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ നൽകുന്ന ധനസഹായം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അംബിക വിതരണം ചെയ്തു.ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, ജില്ല പഞ്ചായത്ത് അംഗം ആർ.സുഭാഷ്,​ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,​​ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മോഹനൻ,​ജസ്റ്റിൻ മാർട്ടിൻ പഞ്ചായത്ത് മെമ്പർ ബിജു,​ ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നം, ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.