തിരുവനന്തപുരം: വൈറൽ ഹെപ്പറ്റൈറ്റിസ് സി ഇല്ലാതാക്കാനായി നിയന്ത്രണ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സർക്കാർ മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ ഉൾപ്പടെ 25 ആശുപത്രികളെ ഇതിനായി തിരഞ്ഞെടുത്തു. 2023 ഓടെ പൂർണമായും ഫലം കാണുകയാണ് ലക്ഷ്യം.
രോഗസാദ്ധ്യത കൂടുതലുള്ളവരുടെ സ്‌ക്രീനിംഗ്, സ്ഥിരീകരണം, ചികിത്സ, ബോധവത്കരണം എന്നിവ നൽകും.
ഗർഭിണികൾക്കിടയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് സ്‌ക്രീനിംഗ് ശക്തിപ്പെടുത്തും. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായവർക്ക് ജനിക്കുന്ന ശിശുവിന് വാക്‌സിനും അനുബന്ധ ഇമ്മ്യൂണോഗ്ലോബുലിനും നൽകും. ഈ സൗജന്യ സേവനങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.