കല്ലമ്പലം: പട്ടികജാതി കുടുംബത്തെ ഒരുസംഘം വീടുകയറി ആക്രമിച്ചതായി പരാതി. ഞെക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കല്ലുമല വീട്ടിൽ അനിലിനെയാണ് ആക്രമിച്ചത്. അനിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും തടയാൻവന്ന ഭാര്യ ഗീതാമണിയെ അക്രമിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്ത ശേഷം അനിലിന്റെ രണ്ട് മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രദേശത്ത് മദ്യപാന സംഘത്തിന്റെ ആക്രമണം തുടർക്കഥയാവുകയാണെന്നും പൊലീസ് അടിയന്തരമായി ഇടപെട്ട് അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ ഒറ്റൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.