നെയ്യാറ്റിൻകര: വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നിർദ്ധനനായ രോഗി തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. മണലൂർ വാറുവിളാകത്തു വീട്ടിൽ മണിയൻ (53) ആണ് ചികിത്സയ്ക്കും ദൈനംദിന ചെലവിനുമായി സഹായം തേടുന്നത്. മണിയൻ പാൽകറവ നടത്തിയായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഇയാളുടെ ഭാര്യ മാനസിക രോഗിയാണ്. ഇവർ പൂജപ്പുര ആശാഭവനിൽ അന്തേവാസിയായി കഴിയുകയാണ്. ഏക മകൻ ഊരുട്ടുകാല ഗവൺമെന്റ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ചികിത്സകൾ നടത്തിയിട്ടും രോഗം കുറവില്ലാത്തതിനാൽ ഡയാലിസിസ് നടത്തുവാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഒരു വീട് ഉണ്ടെന്നതൊഴികെ ജീവിക്കാൻ മറ്റ് യാതൊരു മാർഗവുമില്ലാതെ ചികിത്സാ ചെലവിനും ദൈനംദിന ചെലവിനുമായി ബുദ്ധിമുട്ടുകയാണ് മണിയൻ . വൃക്കരോഗം ബാധിച്ചതുകാരണം ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ എസ്.ബി.ഐ നെയ്യാറ്റിൻകര ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ.67392049995 ലേക്ക് പണം നൽകണം. ഐ.എഫ്.സി കോഡ് SBIN0070042, ഫോൺ:. 6238643826.