തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ സംഭരണത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സജ്ജീകരിച്ചു. രണ്ട് മുതൽ എട്ട് ഡിഗ്രി വരെ ഊഷ്മാവിൽ സൂക്ഷിക്കാനുള്ള സംവിധാനമാണ്. വിതരത്തിന് രണ്ട് ദിവസം മുമ്പ് വാക്സിൻ കേന്ദ്രങ്ങളിലെത്തിക്കും.
വലിയ അളവിലെത്തുന്ന വാക്‌സിൻ സൂക്ഷിക്കാനുള്ള ഫ്രീസർ സംവിധാനം റീജിയണൽ വാക്‌സിൻ സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. സംഭരണത്തിനായി 20 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളുമുണ്ട്. ഇതിന്റെ കൃത്യമായ ഊഷ്മാവ് നിലനിറുത്താൻ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തിവരികയാണ്. വൈദ്യുതി തടസം ഉണ്ടായാലും റഫ്രിജറേറ്ററുകളിൽ 2 ദിവസം വരെ വാക്‌സിൻ സുരക്ഷിതമായിരിക്കും.