തിരുവനന്തപുരം: പ്രവാസിദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവാസി ദിനാഘോഷവും കലാപരിപാടികളും നടന്നു.പ്രവാസി കോൺഗ്രസ് ഇന്ദിരാഭവനിൽ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ക്രൂരമായി അവഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാർ നോർക്ക വഴി ആരംഭിച്ച പല പദ്ധതികളും ഇന്ന് മുടങ്ങിക്കിടക്കുകയാണെന്നും പ്രവാസികളെ പൂർണമായും അവഗണിച്ച സർക്കാരാണിതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഓൾ കേരള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവാസി ഭവനിൽ വച്ച് ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ.പി. കുമാർ പതാക ഉയർത്തി. കൊവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി മെഴുകുതിരി കത്തിച്ച് പ്രണാമം അർപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച അസോസിയേഷൻ കുടുംബാംഗങ്ങളെ ആദരിച്ചു.