ഫോർട്ടുകൊച്ചി: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ വാഹന പരിശോധനക്കിടെ എക്സൈസ് അറസ്റ്റുചെയ്തു. ഫോർട്ടുകൊച്ചി അമരാവതി അയോദ്ധ്യപ്പറമ്പിൽ കുന്നേൽ വീട്ടിൽ ജോമോനാണ് (37) പിടിയിലായത്. കമ്പം, തേനി ഭാഗത്തുനിന്നും വൻതോതിൽ കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി 500 രൂപാ നിരക്കിൽ വിദ്യാർത്ഥികൾക്കാണ് ഇയാൾ വിറ്റിരുന്നത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് എസ്.ഐ എസ്.ബി. മുരളീധരൻ പറഞ്ഞു. യുവാവിനെ കോടതിയിൽ ഹാജരാക്കി.