para

വെഞ്ഞാറമൂട് : അജ്ഞാത വാഹനമിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. നെടുമങ്ങാട് ആനാട് വട്ടവിള അനന്തുവിൽ പരമേശ്വരൻ പിള്ള (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ ബിവറേജിന് സമീപമുള്ള ഹോട്ടലിലേക്ക് കിളിമാനൂർ ജംഗ്ഷനിൻ നിന്ന് നടന്നുവരുമ്പോൾ വാഹനം ഇടിച്ചിടുകയായിരുന്നു. വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പൊലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും എത്തി ഗോകുലം മെഡിക്കൽ കോളേജിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ മംഗള .മക്കൾ :രാധിക, രശ്മി.