വർക്കല: എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പറായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട അജി എസ്.ആർ.എമ്മിനെ യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ ഉപഹാരം നൽകി ആദരിച്ചു. ശിവഗിരി എസ്.എൻ കോളേജിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ഉദ്ഘാടനം ചെയ്‌തു. യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ ചെയർമാൻ അനൂപ് വെന്നികോട് അദ്ധ്യഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് ശിവഗിരി യൂണിയൻ കൺവീനർ രജനു പനയറ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ കോ ഓർഡിനേറ്റർ ശിവകുമാർ, യൂത്ത്മൂവ്മെന്റ് സംസ്ഥാന സമിതി അംഗം സബിൻ, യൂത്ത് മൂവ്മെന്റ് ജില്ലാകമ്മിറ്റി അംഗങ്ങളായ രതീഷ് ചെറുന്നിയൂർ, അരുൺ രാജ്, യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ വൈസ് ചെയർമാൻ സനിൽ വലയന്റെകുഴി, റജി ഇലകമൺ, ചെമ്മരുതി ശാഖാ പ്രസിഡന്റ് ജോസ് കുന്നത്ത്മല, യൂത്ത്മൂവ്മെന്റ് ശിവഗിരി യൂണിയൻ കേന്ദ്രസമിതി അംഗങ്ങളായ സുശീലൻ മേനാപ്പാറ, അനിൽ മുത്താന, രാസുജി, ഹജേഷ് തുടങ്ങിയവർ സംബന്ധിച്ചു.