തിരുവനന്തപുരം : 45 വയസ് തോന്നിക്കുന്ന അഞ്ചര അടി ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള അനിൽകുമാർ എന്നയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുമായോ ഇൗ നമ്പരിലോ ബന്ധപ്പെടുക. 0471 2443145, 9497980001.
ഫ്‌ളോറൻസ് പൈലോ
തിരുവനന്തപുരം : പേട്ട ചായക്കുടി ലെയ്ൻ ഹൗസ് നമ്പർ 121 ൽ പരേതനായ ബി.എ. റൊസാരിയോയുടെ ഭാര്യ ഫ്‌ളോറൻസ് പൈലോ (ബേബി ടീച്ചർ. 86, റിട്ട. അദ്ധ്യാപിക, പേട്ട സെന്റ് ആൻസ് സ്കൂൾ) നിര്യാതയായി. മക്കൾ: ജയരഞ്ജിത്, ജോർജ് ബി.ആർ, ജോയി ബി.ആർ, ജീന പീറ്റർ. മരുമക്കൾ: രഞ്ജിത് റൊണാൾഡ്, മേരി ജോർജ്, ആനി ജോയി, എ.ജെ. പീറ്റർ. സംസ്കാരം ഇന്ന് 11ന് പേട്ട സെന്റ് ആൻസ് ദേവാലയത്തിൽ.
സരസമ്മ
ഇടപ്പഴിഞ്ഞി : പാലോട്ടുകോണം പി.ആർ.എ 40 ൽ ശ്രീദർശനിൽ പരേതനായ ജി. ചന്ദ്രശേഖരൻ നായരുടെ ഭാര്യ ജി. സരസമ്മ (88, റിട്ട. ചീഫ് അക്കൗണ്ട്സ് ഒാഫീസർ കെ.എസ്.ആർ.ടി.സി) നിര്യാതയായി. മക്കൾ: നന്ദകുമാർ സി.എസ്, ഇന്ദുകുമാർ സി.എസ്, ലക്ഷ്മി ദേവി സി.എസ്. മരുമക്കൾ: താര നന്ദകുമാർ,സുമ ബി, എൻ.ഇ. മേഘനാഥ്.
മണികണ്ഠൻ
അഞ്ചുതെങ്ങ് : കൈത്താന്റെ വാട മീരാൻ കടവുപാലത്തിന് സമീപം
മണികണ്ഠൻ (53) നിര്യാതനായി. അച്ഛൻ: പരേതനായ നടേശൻ. അമ്മ: നളിനി. ഭാര്യ: ജിജി. മകൾ: അജ്‌മ. മരുമകൻ: സുജിത്.