തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കെവിൻ കേസ് പ്രതി ടിറ്റുവിന് നേരെയുണ്ടായ അക്രമം അന്വേഷിക്കുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു. ജയിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.