ajith

വർക്കല: ആറ്റിങ്ങൽ കോ - ഒാപ്പറേറ്റീവ് അർബൻ സൊസൈറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റിയുടെ സ്ഥാപക നേതാവ് കൂടിയായ ഡോ.വി.എസ്. അജിത്കുമാർ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം,​ ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് അജിത് കുമാർ. കെ.എസ്. ശ്രീരഞ്ജൻ (വൈസ് പ്രസിഡന്റ്)​,​ കെ. സുബാഷ് ബാബു, ജി. തുളസിദാസ്, എം.ആർ. രവീന്ദ്രൻ, ആർ. മുരളീധരൻ, എൻ. ഇന്ദ്രകുമാർ, കെ. ബൈജു, എസ്. നൂർജഹാൻ, പി. പ്രസന്ന, മാളു സുധീർ എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.