chenkal

പാറശാല: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജിത്കുമാറിന് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി ബി.ആർ. അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്‌തു. താലൂക്ക് പ്രസിഡന്റ് കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ സി. സൈമൺ, ആർ. സുരേഷ് ബാബു, സി. മധുകുമാർ, ശിവകുമാർ, ആർ. ശ്രീകുമാർ, പി. രതീഷ് കുമാർ, വി.എസ്. ജയകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എം. സതീഷ് കുമാർ സ്വാഗതം പറഞ്ഞു.