കൊച്ചി: വാളയാർ പീഡന കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കണം. ഇനിയും അട്ടിമറിക്കപ്പെടരുത്.കേസ് അന്വേഷണത്തിൽ ഉൾപ്പെട്ട സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നിലവിലുള്ള നിയനങ്ങൾ അനുസരിച്ചു ക്രിമിനൽ നടപടികൾ സ്വീകരിക്കണം. പ്രവീണിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ കേസിന്റെ പുനർഅന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. ഇതിൽ വീഴച്ചകൾ വരുതിയാൽ സമരവുമായി മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു.