aneesh

തിരുവനന്തപുരം: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌ത സംഘത്തിലെ ഒരാളെക്കൂടി പിടികൂടി. അടിമലത്തുറ അമ്പലത്തുംമൂല ജൂബിലി നഗർ റീന ഹൗസിൽ അനീഷിനെയാണ് (25) വിഴിഞ്ഞംപൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി 2നായിരുന്നു സംഭവം. ഒളിവിൽ പോയ പ്രതികളിൽ അലോഷ്യസ് (32), സേവ്യർ(38) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ സജി, സി.പി.ഒ മാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.