sut

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ ഐസൊലേഷനിലുള്ള രോഗികൾക്ക് മരുന്നും ആഹാരവും ഇനി 'ശ്രീചിത്തിര' എത്തിച്ച് നൽകും. ഹോസ്പിറ്റൽ ഐ.ടി വിഭാഗം നിർമ്മിച്ച രണ്ടാമത്തെ റോബോട്ടായ ശ്രീചിത്തിര കൊവിഡ് ഐസൊലേഷൻ രോഗികൾ മാത്രമുള്ള ഹെറിറ്റേജ് വാർഡിൽ പ്രവർത്തനം ആരംഭിച്ചു. ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസർ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ഡോക്ടേഴ്സിന് രോഗികളോട് നേരിൽ കണ്ട് സംസാരിക്കുന്നതിനുള്ള സ്‌ക്രീൻ സംവിധാനവും റോബോട്ടിലുണ്ട്.