aneesh-kumar-m-35

കൊല്ലം: മലയാളി ജവാൻജമ്മുവിൽ കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര വെട്ടിക്കവല വില്ലൂർ ബിന്ദുഭവനിൽ എസ്. മുരളീധരൻ പിള്ളയുടെ മകൻ എം. അനീഷ് കുമാറാണ് (35) മരിച്ചത്. ബി.എസ്.എഫിൽ എച്ച്.സി-ജി.ഡി തസ്തികയിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ അനീഷിനെ മിലിട്ടറി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: വിജയമ്മ. ഭാര്യ: ജയശ്രീ. മക്കൾ: അദിത്, അദിക. കഴിഞ്ഞ മേയിലാണ് നാട്ടിലെത്തി മടങ്ങിയത്.