തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് തുള്ളിമരുന്ന് വിതരണം തീരുമാനിച്ചിരുന്നത്. കൊവിഡ് വാക്‌സിൻ വിതരണം നടക്കുന്നതിനാൽ പോളിയോ വാക്‌സിൻ വിതരണം മാറ്റിവയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.