aji-s

വർക്കല: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലോഗോയിൽ ഗുരുദേവനെ ഒഴിവാക്കിയ നടപടിയിൽ യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ പ്രതിഷേധസമരം സംഘടിപ്പിച്ചു. കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി ശിവഗിരി എസ്.എൻ കോളേജ് അങ്കണത്തിലെ ഗുരുക്ഷേത്രത്തിന് മുന്നിൽ അണി നിരന്നാണ് പ്രതിഷേധ സമരം നടത്തിയത്. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി .എസ്.ആർ.എം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ,യൂണിയൻ കോ ഒാർഡിനേറ്റർ ശിവകുമാർ, യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ ചെയർമാൻ അനൂപ് വെന്നികോട്, കൺവീനർ രജനു പനയറ, വൈസ് ചെയർമാൻ സനിൽ വലയന്റെ കുഴി, റജി ഇലകമൺ ,യൂത്ത് മൂവ് മെന്റ് സംസ്ഥാന സമിതി അംഗം സബിൻ തിരുവനന്തപുരം ,ജില്ലാക്കമ്മിറ്റി അംഗങ്ങളായ രതീഷ് ചെറുന്നിയൂർ അരുൺ രാജ്, കേന്ദ്ര സമിതി അംഗങ്ങളായ അനിൽ മുത്താന, സുശീലൻ മേനാപ്പാറ തുടങ്ങിയവർ സംസാരിച്ചു.