എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന കാക്കപ്പോള എന്ന ചിത്രത്തിൽ ദേവനും ശാന്തികൃഷ്ണയും പ്രധാന വേഷത്തിൽ എത്തുന്നു. ജയൻ ചേർത്തല, സുനിൽ സുഖദ, രാജേഷ് കോബ്രാ, വിനു സോപാനം, രതീഷ് സാരംഗി, കനകലത, സീമ ജി. നായർ, ദീപിക, ആശ നായർ എന്നിവരാണ് മറ്റു താരങ്ങൾ. കുട്ടനാടിന്റെ പരിസ്ഥിതി രാഷ്ട്രീയമാണ് കാക്കപ്പോളയുടെ പ്രമേയം.ചിത്രീകരണം ഉടൻ ആരംഭിക്കും.ശ്രീ വീനസ് ഫിലിംസിന്റെ ബാനറിൽ ടി. ആർ. സതീഷ്, ടി. വേണുകുമാർ എന്നിവർ ചേർന്നാണ് കാക്കപ്പോള നിർമ്മിക്കുന്നത്.തിരക്കഥ പ്രദീപ് ശിവശങ്കരൻ, ഛായാഗ്രഹണം ബിനു ജോർജ്.