priyadarsan

മലയിൻകീഴ്:മലയാള ചലച്ചിത്ര മേഖലയെ ദേശീയതലത്തിലെത്തിച്ച സംവിധായകനാണ് പ്രിയദർശനെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.പ്രേം നസീർ സുഹൃത് സമിതിയുടെ പുരസ്കാരം പ്രിയദർശന് നൽകി സംസാരിക്കുകയായിരുന്നു മേയർ. നഗരസഭ മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾക്ക് പ്രിയദർശൻ മേയർക്ക് പൂർണ്ണ പിന്തുണയും നൽകി.മകളുടെ കയ്യിൽ നിന്നും അച്ഛൻ ഏറ്റുവാങ്ങുന്ന പുരസ്കാരമാണിതെന്ന് പ്രിയദർശൻ പറഞ്ഞു.പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ,സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ,ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ കോ-ഓർഡിനേറ്റർ എം.മുഹമ്മദ് മാഹീൻ, ചലച്ചിത്രാസ്വാദന സംഘം കൺവീനർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.