
ഇതാദ്യമായി അനൂപ് മേനോൻ നിർമ്മാതാവായി എത്തുന്നു. പത്മ എന്ന് പേരിട്ട ചിത്രം അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്നതും അനൂപ് മേനോനാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അനൂപ് മേനോനാണ്. നഗര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പത്മയിൽ അനൂപ് മേനോൻ നായക വേഷത്തിലും എത്തുന്നു.ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിൽ ഇരുപതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.മഹാദേവൻ തമ്പിയാണ് ഛായാഗ്രഹണം. അതേസമയം അനൂപ് മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രം കിങ്ഫിഷ് റിലീസിന് ഒരുങ്ങുകയാണ്. അനൂപ് മേനോൻ, രഞ്ജിത്,ദുർഗകൃഷ്ണ, ധനേഷ് ആനന്ദ്, ലാൽജോസ്, ഇർഷാദ്, നിരഞ്ജന അനൂപ്, നിസ എന്നിവരാണ് താരങ്ങൾ.