തിരുവനന്തപുരം: ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന എസ്.വി. മേനോൻ (76) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അന്ത്യം.ഫിലിംസ് ഡിവിഷനിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച എസ്.വി. മേനോൻ പി.ഐ.ബി, നാഷണൽ ഫിലിം ആർകൈവ്‌സ്, ഡി.എ.വി.പി, ഫീൽഡ് പബ്ലിസിറ്റി തുടങ്ങി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡൽഹിയിലും മേഖലാതലത്തിലുമുള്ള വിവിധ യൂണിറ്റുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫീൽഡ് പബ്ലിസിറ്റി കേരളാ-ലക്ഷദ്വീപ് മേധാവിയായാണ് വിരമിച്ചത്. കേന്ദ്ര സെൻസർ ബോർഡ് ഉപദേശകസമിതി അംഗമായിരുന്നു. ജോൺ അബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുത' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. ഭാര്യ: മീര മേനോൻ, മക്കൾ: ഡോ. നിഖില മേനോൻ (ജപ്പാൻ), ഡോ. നിമിത മേനോൻ (ബംഗളൂരു).