swadeshi

തിരുവനന്തപുരം: ഹലാൽ പോലെ മതാധിഷ്ഠിത സമാന്തര ഉത്പന്നഗുണനിലവാര സാക്ഷ്യപത്രം നൽകുന്ന സംവിധാനങ്ങൾ നിരോധിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഒരു മതത്തിന്റെ രീതിയനുസരിച്ച് സാക്ഷ്യപത്രങ്ങൾ നൽകുന്നത് പൊതുനീതിക്ക് എതിരാണ്. ഉത്പന്ന നിർമ്മാണത്തിനും വിപണനത്തിനും ഉപഭോഗത്തിനും മതാതീതമായ സാഹചര്യമുണ്ടാകണം. അതിന് വിരുദ്ധമായ രീതികൾ അടിച്ചേൽപിക്കുന്നത് നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് സമ്മേളനം കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ സംയോജകൻ സുന്ദരം രാമാമൃതം അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് പ്രാന്ത പ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സംയോജകൻ എം.ആർ. രഞ്ജിത് കാർത്തികേയൻ റിപ്പോർട്ട് അവതരിപ്പിച്ചു.അനിൽ ഐക്കര,കെ.ഭാഗ്യനാഥ് , കൃഷ്ണകുമാർ,വർഗീസ് തൊടുപറമ്പിൽ, ശ്രീജിത്ത് ഒ.എം,മിഥുൻ ഗോപിനാഥ്, രവീന്ദ്രനാഥ് കലാദർപ്പണം തുടങ്ങിയവർ സംസാരിച്ചു.