vasantha

വർക്കല: പുത്തൻചന്ത മാർക്കറ്റിൽവച്ച് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന മേൽവെട്ടൂർ കല്ലുവിള വീട്ടിൽ വസന്ത(
65) മരിച്ചു . കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ചന്തയോട് ചേർന്നുള്ള കെട്ടിടത്തിന്റെ മീറ്റർ ബോക്‌സിലെ എർത്ത് വയറിൽ
നിന്നാണ് വൈദ്യുതാഘാതമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസം രാത്രി ഒമ്പതിനാണ് മരിച്ചത്. ഇവർ പുത്തൻചന്ത മാർക്കറ്റിൽ കച്ചവടം നടത്തി വരികയായിരുന്നു. മക്കൾ:നിർമല, പ്രമീള. മരുമക്കൾ: അനിൽകുമാർ, പ്രകാശ്.