സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ ജോലി സമയം,ജോലിഭാരം, തൊഴിൽ ദിനങ്ങൾ തുടങ്ങിയവ എയ്ഡഡ് കോളേജിലേതിന് തുല്യമാക്കാനുളള വ്യവസ്ഥകൾ അടങ്ങിയ കരട് ബിൽ തയ്യാറായതായി പത്ര റിപ്പോർട്ട് കണ്ടു. തുല്യജോലിക്ക് തുല്യവേതനം എന്നതാണല്ലോ അടിസ്ഥാനതത്വം. അതിനാൽ സ്വാശ്രയ സ്ഥാപനങ്ങളിലെ ഓരോ തസ്തികയ്ക്കും സർക്കാരിലേതിന് തുല്യമായ മിനിമം വേതനവും യോഗ്യതയും കൂടി ഈ ബില്ലിൽ ചേർക്കണം. സ്വാശ്രയ- അൺ എയ്ഡഡ് സ്കൂളുകളിലെ സ്ഥിതി വ്യത്യസ്തമല്ലാത്തതിനാൽ അവിടങ്ങളിലെ ജീവനക്കാർക്ക് കൂടി ഈ വ്യവസ്ഥകൾ ബാധകമാക്കേണ്ടതാണ് ഈ ബിൽ നിയമസഭയുടെ തൊട്ടടുത്ത സമ്മേളനത്തിൽ തന്നെ പാസാക്കണം. അല്ലാത്തപക്ഷം അവസാന സമ്മേളനം ആകയാൽ ബിൽ റദ്ദായിപ്പോകും.
ഡോ.എം.വി.തോമസ്
റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പി.ആർ.ഡി
കുലശേഖരം തിരുവനന്തപുരം
ഫോൺ : 8075879438