covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4545 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4659 പേർ രോഗമുക്തരായി.ആകെ 45,695 സാമ്പിളുകൾ പരിശോധിച്ചു. യു.കെ.യിൽ നിന്നും വന്ന 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4003 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗംബാധിച്ചത്. 422 പേരുടെ ഉറവിടം വ്യക്തമല്ല.