അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ആറാം പാതിരാ എന്നു പേരിട്ടു. മിഥുൻ മാനുവേൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോ. അൻവർ ഹുസൈൻ എന്ന കഥാപാത്രമായി കുഞ്ചാക്കോബോബൻ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അഞ്ചാം പാതിരയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. മിഥുൻ മാനുവൽ തോമസ് രചന നിർവഹിക്കുന്ന ചിത്രം ആഷിഖ് ഉസ്‌മാനാണ് നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.അതേസമയം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ. പോയവർഷം മികച്ച അഭിപ്രായവും കളക്ഷനും നേടിയ ത്രില്ലർ ചിത്രമാണ് അഞ്ചാംപാതിര. ഷറഫുദ്ദീൻ , ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, രമ്യനമ്പീശൻ, സുധീഷ്, മാത്യു തോമസ്, ജിനു എബ്രഹാം, ജാഫർ ഇടുക്കി എന്നിവരായിരുന്നു പ്രധാന താരങ്ങൾ. നിഖില വിമല അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.